Saturday, October 30, 2010

ഇനിയും മരിക്കാനിരിക്കുന്ന കവികളോട്‌

ഒരു വെടിയൊച്ചക്കു ഞാന്‍ കാതോര്‍ക്കുന്നു
തെരുവിന്‍റെ ആരവങ്ങള്‍ മാറ്റൊലിക്കൊണ്ട
എന്‍റെ കര്‍ണ്ണപുടങ്ങളില്‍
അതു വന്നു പതിക്കുമ്പൊഴെങ്കിലും
എനിക്കു തിരിച്ചറിയാമല്ലോ
എന്‍റെ സ്വാതന്ത്ര്യം
നിങ്ങളെനിക്കു തിരികെ നല്‍കിയെന്ന്
വെയിലു തിന്നഗ്നിതുപ്പിയ എന്‍റെ
സിരകളിലിനിമേല്‍ ലഹരി നുരയില്ലയെങ്കിലും
പ്രഹരമേല്‍‍പ്പിക്കുമെന്‍ വാക്കുകള്‍
ബാക്കിയുള്ളവ പകരുന്നു
ഇനിയും മരിക്കാനിരിക്കുന്ന കവികളേ
കരുതിയിരിക്കുക... സര്‍ക്കാരിനെ
ജീവനെടുക്കുന്ന യന്ത്രവും പേറി അവര്‍ വരും
നിങ്ങള്‍ മരിക്കുമ്പോള്‍
മരിക്കാത്ത കവിതകള്‍ ചിറകു വീശിപ്പറക്കുന്ന
വിഹായസ്സിലേക്ക്...
ഒന്ന് രണ്ട് മൂന്ന്... എണ്ണിയെണ്ണി നിറയൊഴിക്കുവാന്‍
കവിതകള്‍ ഇനിയും അവശേഷിക്കുമെങ്കില്‍
അടുത്ത കവിയുടെ മരണം വരെ അവര്‍ കാത്തിരിക്കും...

© ജയകൃഷ്ണന്‍ കാവാലം

5 comments:

മുസമ്മില്‍ സി സി said...

അഭിനന്ദനങ്ങള്‍ സാര്‍ എനിക്കിഷ്ട്ടപ്പെട്ടു

Vijay Karyadi said...

പണ്ട് ഞാനെഴുതിയ " കവിയെ കല്ലെറിഞ്ഞവര്‍ " എന്ന കവിതയെ ഓര്‍മ്മിപ്പിക്കുന്നു ഈ കവിത....
മനോഹരം ,,,ഒരു പുതിയ കവിത പോസ്റ്റ്‌ ചെയ്തിട്ടുണ്ട് നോക്കുമല്ലോ
വിജയ്‌ കാര്യാടി
www.karyadikavitha.blogspot.com

Vijay Karyadi said...

പണ്ട് ഞാനെഴുതിയ " കവിയെ കല്ലെറിഞ്ഞവര്‍ " എന്ന കവിതയെ ഓര്‍മ്മിപ്പിക്കുന്നു ഈ കവിത....
മനോഹരം ,,,ഒരു പുതിയ കവിത പോസ്റ്റ്‌ ചെയ്തിട്ടുണ്ട് നോക്കുമല്ലോ
വിജയ്‌ കാര്യാടി
www.karyadikavitha.blogspot.com

Vijay Karyadi said...

അസ്വസ്ഥമായിരുന്നു എഴുതിയപ്പോള്‍ കണക്കു തെറ്റിയതാകാം അറിഞ്ഞു കൊണ്ട് തെറ്റിച്ചതാണ്,,,,,,പിന്നെ തിരുത്തിയില്ല ............വിജയ്‌ കാര്യാടി

Satheesan OP said...

വാക്കുകള്‍ അഗ്നി ആവട്ടെ