Saturday, October 30, 2010

തീപ്പുഴ

ഞാന്‍ മരുഭൂമിയുടെ അടിയിലൂടെ
തീപ്പുഴയായി ഒഴുകുന്നുണ്ട്
മണ്ണിലാഴുന്ന ഒട്ടകക്കുളമ്പുകള്‍
എന്‍റെ നെഞ്ചിനെ വല്ലാതെ ഞെരുക്കുന്നുണ്ട്
പരിഭവമില്ലാത്ത എന്‍റെ വേദനകള്‍ക്ക്
ഒരു വരള്‍ച്ചയുടെ സൌന്ദര്യമുണ്ട്
എങ്കിലും എന്നിലെ ഓരോ തുള്ളിയും
കടലേ കടലേ എന്ന് തപിക്കുന്നു
അഗ്നിവാഹിനിയെങ്കിലും
ഓരോ പുഴകള്‍ക്കുമില്ലേ
കടലിനെ പുല്‍‍കാന്‍,
തന്‍റെ കൂടണയുവാന്‍ മോഹം...

© ജയകൃഷ്ണന്‍ കാവാലം

1 comment:

zephyr zia said...

പരിഭവങ്ങളില്ലാത്ത വേദനകള്‍ക്ക് സൌന്ദര്യം കൂടും