Thursday, May 9, 2013

കൊയ്തൊഴിവ്...



മണ്ണിനോടു പടവെട്ടി
പൊന്നു കൊയ്തവരുടെ മക്കള്‍
മണ്ണിന്റെ പൊന്‍ നിറം കണ്ട്
മണ്ണാണ് പൊന്നെന്നു കരുതി
മണ്ണായ മണ്ണെല്ലാം കൊയ്തെടുത്തു

പിന്നെ വന്ന മക്കളെല്ലാം
മണ്ണുവറ്റി,നീര്‍ വറ്റി,
നനവു വറ്റിയ നദിയെ നോക്കി
നദിയുടെയും, കരയുടെയും
നാനാര്‍ത്ഥങ്ങള്‍ക്കു കാതോര്‍ത്തപ്പോള്‍
ഒരു കുപ്പി വെള്ളത്തിന്
അമേരിക്കയിലേക്ക് ഫാക്സയച്ചു
കാത്തിരിക്കുകയായിരുന്നു കാര്‍ന്നോര്‍...


© ജയകൃഷ്ണന്‍ കാവാലം

4 comments:

ajith said...

താഴത്തെ മുന്നറിയിപ്പ് കണ്ടപ്പോള്‍ ഒന്ന് ഭയന്നു കേട്ടോ

ശ്രീ said...

ശരിയാ, ഇപ്പോ ഇതു തന്നെ അവസ്ഥ, മാഷേ

AnuRaj.Ks said...

മണ്ണിന്റെയും മനുഷ്യന്റേയും അവസ്ഥ ദു:ഖകരെ തന്നെ

കാവാലം ജയകൃഷ്ണന്‍ said...

അജിത്: സ്വാഗതം. ഒരു രക്ഷയുമില്ലാഞ്ഞാണ് മാഷേ, ചില അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍. അത് കയ്യിലിരുപ്പ് ശരിയല്ലാത്ത ഒരു ന്യൂനപക്ഷത്തിനു മാത്രം ഉള്ളതാണ്...

ശ്രീ: പുതിയ ഫോട്ടോ നന്നായിരിക്കുന്നു...

അനുരാജ്: സ്വാഗതം... മണ്ണും മനുഷ്യനും, അലിവില്ലാത്ത മനസ്സുകളും...